ജിദ്ദ - മുപ്പത്തേഴാമത് അമേരിക്കാസ് കപ്പ് പായ് വഞ്ചി തുഴയലിന്റെ രണ്ടാം പ്രിലിമിനറി റിഗാറ്റയില്‍ കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ എമിറേറ്റ് ടീം ന്യൂസിലാന്റിന് വിജയം. തന്ത്രപരമായ മുന്നേറ്റത്തിനൊപ്പം ഇറ്റലിയുടെ ലൂണ റോസ പ്രാദ പിരേലി ടീമിനുണ്ടായ അമ്പരപ്പിക്കുന്ന തിരിച്ചടിയും ടീം ന്യൂസിലാന്റിനെ തുണച്ചു. ചെങ്കടല്‍ തീരത്ത് സംഘടിപ്പിക്കുന്ന പ്രഥമ പന്തയക്കപ്പലോട്ടമാണ് ഇത്.
ആറു ടീമുകള്‍ തമ്മില്‍ നടന്ന എട്ട് മത്സരങ്ങളില്‍ അഞ്ചും ടീം ന്യൂസിലാന്റ് ജയിച്ചു. ഫൈനലില്‍ ലൂണ റോസക്ക് ഫൈനല്‍ മാര്‍ക്കിനു സമീപം നിയന്ത്രണം വിട്ടു. കോക്ക്പിറ്റില്‍ വെള്ളം കയറുകയും വഞ്ചി നിന്നു പോവുകയും ചെയ്തു. വീശിയടിച്ച കാറ്റ് നാവികര്‍ക്ക് വലിയ പരീക്ഷണമായി.






