കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആളില്ല, നീട്ടിയേക്കും

ഗോള്‍ഡ് കോസ്റ്റ് (ഓസ്‌ട്രേലിയ) - പഴയ ബ്രിട്ടിഷ് കോളനി രാജ്യങ്ങളുടെ കായികമേളയായ കോമണ്‍വെല്‍ത്ത് ഗെയിംസ് പതിയെ ഇല്ലാതായേക്കും. ഗെയിംസ് നടത്താന്‍ സമീപകാലത്ത് അംഗരാജ്യങ്ങളില്‍ നിന്നാരും മുന്നോട്ടുവരുന്നില്ല. 2026 ലെ ഗെയിംസ് നടത്തേണ്ടിയിരുന്ന ഓസ്‌ട്രേലിയ പിന്മാറിയ മട്ടാണ്. ഗെയിംസ് നടത്താനാവില്ലെന്ന്് ഗോള്‍ഡ് കോസ്റ്റ് നഗരം അറിയിച്ചു. മറ്റ് രാജ്യങ്ങള്‍ മുന്നോട്ടുവരുന്നുണ്ടെങ്കില്‍ പരിഗണിക്കണമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഗോള്‍ഡ്‌കോസ്റ്റ് 2018 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിച്ചിരുന്നു. 2026 ലെ ഗെയിംസ് നടത്തുന്നതില്‍ നിന്ന് നേരത്തെ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റെയ്റ്റും പിന്മാറിയിരുന്നു. 
ഈ സാഹചര്യത്തില്‍ 2026 ല്‍ ഗെയിംസ് നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ദര്‍ബന്‍ പിന്മാറിയതിനെത്തുടര്‍ന്ന് 2022 ലെ ഗെയിംസ് ബ്രിട്ടനിലെ ബേമിംഗ്ഹാമിലാണ് നടത്തിയത്. 

Latest News