മീനങ്ങാടി-കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന കുച്ച് ബിഹാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസമിനെതിരെ കേരളത്തിനു വിജയം. ഇന്നിംഗ്‌സിനും 102 റണ്‍സിനുമാണ് കേരളം വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ കേരള താരം അഭിരാമിന്റെ അഞ്ച് വിക്കറ്റ് പ്രകടനം അസമിനെ 96 റണ്‍സില്‍ തളച്ചു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 345 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സാണ് അസമിനു നേടാനായത്. കേരളത്തിന്റെ വിജയ് എസ്.വിശ്വനാഥും ജിഷ്ണുവും നാലു വീതം വിക്കറ്റ് വീഴ്ത്തി.
കൃഷ്ണഗിരിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരളം ഹരിയാനയെ തോല്‍പ്പിച്ചിരുന്നു. എട്ടിന് ആരംഭിക്കുന്ന അടുത്ത മത്സരത്തില്‍ കേരളം സൗരാഷ്ട്രയെ നേരിടും.