സില്‍ഹേറ്റ് - ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷം വലിയ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ആശ്വാസ വിജയം. ചരിത്രത്തില്‍ രണ്ടാം തവണ അവര്‍ ന്യൂസിലാന്റിനെ ടെസ്റ്റ് ക്രിക്കറ്റില്‍ തോല്പിച്ചു. ഇടങ്കൈയന്‍ സ്പിന്നര്‍ തയ്ജുല്‍ ഇസ്ലാം പത്ത് വിക്കറ്റെടുത്തതോടെ സില്ഹേറ്റിലെ ആദ്യ ടെസ്റ്റ് പത്തു വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ചത്. തയ്ജുല്‍ ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ ആറും വിക്കറ്റ് സ്വന്തമാക്കി. ന്യൂസിലാന്റിനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയം 2022 ജനുവരിയിലായിരുന്നു.
332 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് അവസാന ദിനം അവസാന സെഷനില്‍ 181 ന് ഓളൗട്ടായി. ഡാരില്‍ മിച്ചല്‍ (58) മാത്രമേ പൊരുതാനുണ്ടായുള്ളൂ. ഏഴിന് 113 ലാണ് ന്യൂസിലാന്റ് അവസാന ദിനം ആരംഭിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാന്റിന് ഏഴ് റണ്‍സ് ലീഡുണ്ടായിരുന്നു.