ഹൈദരാബാദ് - ഐ.എസ്.എല്ലില്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയുടെ ദുരിതം തുടരുന്നു. മുന്‍ ചാമ്പ്യന്മാരും നിലവിലെ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടത്തില്‍ മോഹന്‍ബഗാന്‍ അവരെ 2-0 ന് തോല്‍പിച്ചു. എണ്‍പത്താറാം മിനിറ്റ് ഗോള്‍രഹിതമായി മുന്നേറിയ കളിയില്‍ അവസാനമാണ് ബഗാന്‍ രണ്ടു ഗോളടിച്ചത്. ബ്രന്‍ഡന്‍ ഹാമിലാണ് ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ആശിഷ് റായ് ലീഡുയര്‍ത്തി.
തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ബഗാന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തേക്കുയരാന്‍ അവര്‍ക്ക് അവസരമൊരുങ്ങി. എട്ട് കളിയില്‍ 17 പോയന്റുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ആറ് കളിയില്‍ 16 പോയന്റുമായി ഗോവയുമാണ് ആദ്യ സ്ഥാനങ്ങളില്‍.
എ്ട്ടാം റൗണ്ട് പിന്നിട്ടപ്പോഴും ഹൈദരാബാദിന് ജയം നേടാനായിട്ടില്ല. മൂന്ന് സമനിലകളില്‍ നിന്നായി മൂന്നു പോയന്റാണ് അവരുടെ സമ്പാദ്യം.






