ലണ്ടന്‍ -ഇഞ്ചുറി ടൈമിലുള്പ്പെടെ രണ്ടാം പകുതിയില്‍ മൂന്ന് പെനാല്‍ട്ടികള്‍ കണ്ട ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ഫുള്ഹം 3-2 ന് വുള്വര്ഹാംപ്റ്റനെ തോല്പിച്ചു. ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ഫുള്ഹം തോല്‍വി ജയമാക്കി മാറ്റിയത്. ബ്രസീല്‍ താരം വില്യന് രണ്ട് പെനാല്‍ട്ടികള്‍ ഗോളാക്കി. ഫുള്ഹമിന് 59ാം മിനിറ്റില്‍ കിട്ടിയ ആദ്യ പെനാല്‍ട്ടിയും വില്യന് സ്കോര്‍ ചെയ്തു. 75ാം മിനിറ്റില്‍ വുള്‍വറിന്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ ഹ്വാംഗ് ഹീ ചാന് സ്കോര്‍ 2-2 ആക്കിയിരുന്നു.
മിഡ്ഫീല്‍ഡര്‍ ജോ ഗോമസ് പെനാല്‍ട്ടി ബോക്സില്‍ നിയന്ത്രിക്കുന്നതിനിടെ കാല് നീട്ടുകയും അതില്‍ തട്ടി ഹാരി വില്സന് വീഴുകയും ചെയ്തതോടെയാണ് ഇഞ്ചുറി ടൈമില്‍ ഫുള്ഹമിന് വിജയത്തിലേക്ക് വഴി തുറന്നത്. രണ്ടു തവണ ഫുള്ഹം ലീഡ് പാഴാക്കിയിരുന്നു.






