53 ഇനങ്ങള്‍, 6000 കളിക്കാര്‍; സൗദി ഗെയിംസ് തുടങ്ങി

റിയാദ് -സൗദി അറേബ്യയുടെ സാംസ്‌കാരിക തനിമയും കായിക പെരുമയും ഉയര്‍ത്തിപ്പിടിച്ച് രണ്ടാമത് സൗദി ഗെയിംസിന് തിരിതെളിഞ്ഞു. റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കായിക താരങ്ങളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ദീപാലംകൃത സ്‌റ്റേഡിയത്തില്‍ കരിമരുന്ന് പ്രയോഗവും ഡിജെ സ്‌നേക്കിന്റെ സംഗീതവും നൃത്തങ്ങളും മറ്റു കലാപ്രകടനങ്ങളും അരങ്ങേറിയത് കായിക ലോകത്തേക്കുള്ള സൗദിയുടെ കുതിപ്പിന്റെ സൂചനയായി. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ മുഖ്യാതിഥിയായി.
ശേഷം കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് അരങ്ങേറി.
53 ഇനങ്ങളിലായി ആറായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിംബിക് കോംപ്ലക്‌സ്, അല്‍നസര്‍ ക്ലബ് ഹാള്‍,  റിയാദ് ക്ലബ് ട്രാക്ക്, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി. കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, റിയാദ് ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ പത്തിന് സമാപിക്കും.
സൗദിയിലെ വിവിധ ക്ലബ്ബ് അംഗങ്ങള്‍ തമ്മിലാണ് മത്സരം. 24 നാണ് ഗ്രൂപ്പ് മത്സരങ്ങള്‍ തുടങ്ങിയത്.
 

Latest News