ലണ്ടന്‍ -നവീനമായ ആശയങ്ങള്‍ പരീക്ഷിക്കാന്‍ ധൈര്യം കാട്ടിയ തലയെടുപ്പുള്ള കോച്ച് ടെറി വേനബ്ള്‍സ്് (80) അന്തരിച്ചു. 1996 ലെ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ സെമിഫൈനലിലേക്ക് നയിച്ച വേനബ്ള്‍സ് ബാഴ്‌സലോണ, ടോട്ടനം തുടങ്ങിയ ടീമുകളുടെയും കോച്ചായിരുന്നു. ദീര്‍ഘകാലമായി അസുഖങ്ങളുമായി മല്ലടിക്കുന്നു. താന്‍ കണ്ടതില്‍ ഏറ്റവും തന്ത്രജ്ഞനായ കോച്ചെന്നാണ് അദ്ദേഹത്തിന് കീഴില്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ, ടോട്ടനം ടീമുകളില്‍ കളിച്ച ഗാരി ലിനേക്കര്‍ വിശേഷിപ്പിച്ചത്.
16 വര്‍ഷത്തെ പ്ലേയിംഗ് ചെല്‍സി, ടോട്ടനം ഉള്‍പ്പെടെ ടീമുകളുടെ ജഴ്‌സിയിട്ടിരുന്നു. അറുപതുകളില്‍ രണ്ടു തവണ ഇംഗ്ലണ്ടിനും കളിച്ചു. 1974 നു ശേഷം ആദ്യമായി 1985 ല്‍ ബാഴ്‌സലോണയെ സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് പരിശീലിപ്പിച്ചു. 1986 ല്‍ ബാഴ്‌സലോണ യൂറോപ്യന്‍ കപ്പിന്റെ ഫൈനലിലുമെത്തി. അദ്ദേഹം കോച്ചായിരുന്നപ്പോഴാണ് ബാഴ്‌സലോണ ഡിയേഗൊ മറഡോണയെ നാപ്പോളിക്ക് കൈമാറിയത്.






