തിരുവനന്തപുരത്ത് ട്വന്റി- 20 കാണാന്‍ താത്പര്യമില്ല; ടിക്കറ്റ് വിറ്റത് പതിനായിരം മാത്രം

തിരുവനന്തപുരം- ട്വന്റി 20 പരമ്പരയിലെ ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം മത്സരത്തിന് ടിക്കറ്റെടുത്തത് പതിനായിരത്തോളം പേര്‍. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 45000 സീറ്റുകളാണുള്ളത്. 

അപ്പര്‍ ടയറിന് 750 രൂപയും ലോവറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികളില്‍ നിന്നും 350 രൂപയാണ് ഈടാക്കുന്നത്. മഴ പെയ്യുമെന്ന ഭീഷണിയും പ്രധാന താരങ്ങളുടെ അഭാവവുമാണ് ടിക്കറ്റ് വില്‍പ്പനയിലെ ഇടിവിന് കാരണമെന്നാണ് സംഘാകര്‍ കരുതുന്നത്.  

കളി കാണാന്‍ ആളുകള്‍ കുറഞ്ഞാല്‍ ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താന്‍ ബുദ്ധിമുട്ടകുമെന്ന ആശങ്ക കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്. 

മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കളി ബഹിഷ്‌ക്കരിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ മത്സരം വരുന്നത്. ഇന്ത്യന്‍ പരാജയവും കാഴ്ചക്കാരെ പിറകോട്ടടിപ്പിച്ചിട്ടുണ്ട്.

Latest News