മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാഞ്ചസ്റ്റര്‍ സിറ്റി ഇരുപത്തേഴാം മിനിറ്റ് മുതല്‍ ലീഡ് ചെയ്യുകയായിരുന്നു. എര്‍ലിംഗ് ഹാളന്റാണ് സ്കോര്‍ ചെയ്തത്. കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ ട്രെന്റ് അലക്സാണ്ടര്‍ ആര്‍ണള്‍ഡ് തിരിച്ചടിച്ചു.
ഹാളന്റ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളടിക്കുന്ന കളിക്കാരനായി. ഹാളന്റിന്റെ നാല്പത്തെട്ടാം മത്സരമാണ് ഇത്. 65 കളികളില്‍ 50 ഗോളിലെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ന്യൂകാസിലിന്റെയും മുന്‍ കളിക്കാരന് ആന്‍ഡി കോളിന്റെ പേരിലുള്ള റെക്കോര്‍ഡാണ് നോര്വെക്കാരന് തകര്‍ത്തത്. ഈ സീസണില്‍ 20 കളികളില്‍ പതിനെട്ടാം ഗോളാണ്. സിറ്റിയിലെ ആദ്യ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി 52 ഗോളടിച്ചു. സിറ്റി ഹാട്രിക് കിരീടം സ്വന്തമാക്കി






