റിയോഡിജനീറോ - ബ്രസീലിനെതിരായ വിജയം ആഘോഷിക്കുന്ന അര്‍ജന്റീനയെ ഞെട്ടിച്ച് കോച്ച് ലിയണല്‍ സ്കാലോണി. മാരക്കാനായില്‍ ബ്രസീലിനെ തോല്പിച്ചതോടെ പദവി ഒഴിയാന്‍ ആലോചിക്കുകയാണെന്നും കൂടുതല്‍ ആവേശവും പ്രതിബദ്ധതയുമുള്ള ഒരാള്‍ പകരം ചുമതലയേല്‍ക്കാന്‍ സമയമായെന്നും സ്കാലോണി പറഞ്ഞു. ടീം ഒരുപാട് നേടിക്കഴിഞ്ഞു, വിജയം തുടര്‍ന്നു കൊണ്ടിരിക്കുക ബുദ്ധിമുട്ടാണ് -നാല്പത്തഞ്ചുകാരന് പറഞ്ഞു.
2018 ലെ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ജോര്‍ജ് സംപോളിയെ പുറത്താക്കിയാണ് സ്കാലോണിയെ നിയമിച്ചത്. 2021 ലെ കോപ അമേരിക്കയിലും തുടര്‍ന്ന് ലോകകപ്പിലും സ്കാലോണി ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 1986 ലെ ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ പ്രധാന കിരീടങ്ങളായിരുന്നു ഇവ.
പത്രസമ്മേളനത്തിന് മുമ്പ് സ്കാലോണി കോച്ചിംഗ് സ്റ്റാഫിലെ മറ്റംഗങ്ങളെ സ്കാലോണി കെട്ടിപ്പിടിച്ചിരുന്നു. ഈ വര്‍ഷം അര്‍ജന്റീനക്ക് ഇനി കളിയില്ല.






