കണ്ടെത്തിയത് 14,500 മുൻപുള്ള അവശിഷ്ടങ്ങൾ
കേരളത്തിൽ വേരുറപ്പിച്ച പ്രധാന അറബ് വിഭവമാണ് റൊട്ടി. ഖുബ്ബൂസ് എന്നും ബ്രഡ് എന്നൊക്കെ വ്യത്യസ്തത പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ടെങ്കിലും റൊട്ടിയാണ് ഏറ്റവും പ്രസിദ്ധം. ഖുബൂസ് എന്ന പേരിൽ അത് രൂപമാറ്റം പ്രാപിച്ചു മാറിയെങ്കിലും അറബ് ജനതയുടെ ദേശീയ ഭക്ഷണമെന്ന വിശേഷണമുള്ള ഭക്ഷണമാണ് റൊട്ടി. പല വിധത്തിലുള്ള റൊട്ടി ഇന്ന് വിപണികളിൽ കിട്ടുമെങ്കിലും അറബ് രാജ്യക്കാർക്കിടയിൽ ഡിമാന്റ് മണ്ണ് കൊണ്ട് കൂട് പോലെ ഉണ്ടാക്കിയ പ്രത്യേക അടുപ്പിൽ ചുട്ടെടുക്കുന്ന റൊട്ടിക്കാണ്. കാലാന്തരത്തിൽ അറബി നാടുകളിൽ ജീവിതം പച്ച പിടിപ്പിക്കാനായി കുടിയേറിയ വിദേശികളിലും നല്ലൊരു ഭാഗം ഇന്നും ഒരു നേരം പോലും ഈ റൊട്ടി ഉപയോഗിക്കാതെ കഴിയുന്നില്ലെന്നാണ് സത്യം. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ ദിവസം എല്ലാ നേരവും റൊട്ടി മാത്രം കഴിച്ചു ജീവിക്കുന്നവരുമുണ്ട്. എന്നാൽ, റൊട്ടിയുടെ ഉത്ഭവം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെയായിരുന്നുവെന്നാണ് ഏറ്റവും പുതിയ ഗവേഷണ പഠനത്തിൽ വ്യക്തമായത്.
ജോർദാനിലെ കറുത്ത മരുഭൂമിയെന്നറിയപ്പെടുന്ന പ്രദേശത്ത് ഖനന ഗവേഷണത്തിലാണ് വർഷങ്ങൾ മുൻപത്തെ മനുഷ്യ ജീവിത നിലവാരത്തെ കുറിച്ചുള്ള വസ്തുതകൾ പുറത്ത് വന്നത്. ജോർദാനിലെ വടക്കു കിഴക്കൻ പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് ഏകദേശം 14,500 വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന റൊട്ടി ചുടുന്ന പ്രത്യേകമുള്ള മണ്ണ് കൊണ്ടുള്ള സ്ഥലവും അതോടനുബന്ധിച്ചുള്ള മറ്റു വസ്തുക്കളും കണ്ടെത്തിയത്. കാർഷികമായി ജനങ്ങൾ വികസിക്കുന്നതിനു മുമ്പ് തന്നെ ജീവിത പശിയടക്കാൻ റൊട്ടി ചുട്ടെടുത്തുള്ള ജീവിതം ആരംഭിക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടതെന്നു ഗവേഷണം നടത്തിയവർ വ്യക്തമാക്കി. ലോക ജനത എങ്ങിനെ വ്യാഖ്യാനിച്ചാലും ഈ കണ്ടെത്തൽ യാഥാർഥ്യമാണെന്നും സംഘം വിശദീകരിച്ചു.

കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്തെ കാർഷിക വൃത്തിയിൽ ഏർപ്പെട്ട അതിപുരാതന മനുഷ്യർ അയ്യായിരം വർഷങ്ങൾക്ക് മുൻപ് തന്നെ റൊട്ടി ഉപയോഗിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റൊട്ടിയുടെ ചരിത്രത്തെ വീണ്ടും വളരെ പിറകിലേക്ക് കൊണ്ട് പോകുന്നതാണ് പുതിയ കണ്ടെത്തലുകൾ. പത്തിരി പോലെയുള്ള പുളിപ്പില്ലാത്ത പരന്ന റൊട്ടികൾ, അൽപം ഇതിനോട് സാദൃശ്യം തോന്നുന്ന സ്പെഷ്യൽ റൊട്ടി എന്നിവ രൂപ കൽപ്പന ചെയ്തത് ബാർലി, കാട്ടു ധാന്യങ്ങൾ, ഓട്ട്സ് തുടങ്ങിയ സാധനങ്ങളിൽ നിന്നാണ്. നാടോടി ജീവിതത്തിൽ നിന്നും ഉദാസീനതയോടെ വളർന്ന ബി.സി 12,500 നും 9,500 നും ഇടയിൽ ജീവിച്ചിരുന്ന നതഫ്യർ ജന വിഭാഗത്തിൽപെട്ടവർ ഉപയോഗിച്ച സാധനങ്ങളും കറുത്ത മരുഭൂമിയിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത്രയും കാലം പഴക്കമുള്ള റൊട്ടിയുടെ അവശിഷ്ടങ്ങൾ അസാധാരണമാണെന്നു കോപ്പൻഹേഗൻ പോസ്റ്റ് ഡോക്റ്ററേൽ യൂണിവേഴ്സിറ്റി ഗവേഷകനും നാഷണൽ അക്കാദമി ഓഫ് സയൻസ് ജേർണൽ രചയിതാവുമായ അമയിയാ ആറൻസ് ഉതൈഗുയി പറഞ്ഞു. ലോകത്തെ ഏറ്റവും പഴയ റൊട്ടിയുടെ അവശിഷ്ടം കണ്ടെത്തിയത് തുർക്കിയിലെ പുരാതന നഗരിയിൽ നിന്നുമാണ്. ഏകദേശം 9,100 വർഷങ്ങൾ പഴക്കമുള്ള റൊട്ടിയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന ജീവിതത്തിലെ ഡയറ്റ് സംസ്കരണ രീതിയും അക്കാലം മുതൽ ഇത്തരത്തിലുള്ള റൊട്ടി ഉപയോഗിച്ച് നടത്തിയിരുന്നതായും ഗവേഷകർ വിലയിരുത്തുന്നുണ്ട്. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം പുരാതന ജനങ്ങൾ ജീവിതത്തിൽ പിന്തുടർന്നിരുന്നവെന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണ് കണ്ടെത്തിയതെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർ ഡോറിയൻ ഫുള്ളേർ പറഞ്ഞു.






