ന്യൂദല്‍ഹി - ഐ.സി.സി വിലക്കനുഭവിക്കുന്ന ശ്രീലങ്കയില്‍ നിന്ന് അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് മാറ്റി. ദക്ഷിണാഫ്രിക്കയിലായിരിക്കും അടുത്ത വര്‍ഷം ടൂര്‍ണമെന്റ് നടത്തുക. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി 13 മുതല്‍ ഫെബ്രുവരി നാല് വരെയാണ്. ടൂര്‍ണമെന്റ് മാറ്റിയതു വഴി ശ്രീലങ്കന്‍ ബോര്‍ഡിന് ഐ.സി.സി സഹായമായി ലഭിക്കുമായിരുന്ന 24 ലക്ഷം ഡോളര്‍ നഷ്ടപ്പെടും.






