അണ്ടര്‍-19 ലോകകപ്പ് ശ്രീലങ്കയില്‍ നിന്ന് മാറ്റി

ന്യൂദല്‍ഹി - ഐ.സി.സി വിലക്കനുഭവിക്കുന്ന ശ്രീലങ്കയില്‍ നിന്ന് അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് മാറ്റി. ദക്ഷിണാഫ്രിക്കയിലായിരിക്കും അടുത്ത വര്‍ഷം ടൂര്‍ണമെന്റ് നടത്തുക. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി 13 മുതല്‍ ഫെബ്രുവരി നാല് വരെയാണ്. ടൂര്‍ണമെന്റ് മാറ്റിയതു വഴി ശ്രീലങ്കന്‍ ബോര്‍ഡിന് ഐ.സി.സി സഹായമായി ലഭിക്കുമായിരുന്ന 24 ലക്ഷം ഡോളര്‍ നഷ്ടപ്പെടും. 

Latest News