ലോകകപ്പ്: മുതലെടുക്കാന്‍ ആരൊക്കെ?

അഹമ്മദാബാദ് - അഹമ്മദാബാദില്‍ ഇന്ത്യയുടെ വിജയം കാത്തിരിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, രാഷ്ട്രീയക്കാര്‍ കൂടിയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡിയുടെ പേരിലുള്ള സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഫൈനല്‍ കാണാന്‍ ആഭ്യന്തര മന്ത്രി എത്തിയിട്ടുണ്ട്. ഒപ്പം ബിസിനസ്, ബോളിവുഡ് രംഗങ്ങളിലെ ഗ്ലാമര്‍ താരങ്ങളുമുണ്ട്. 
ബി.സി.സി.ഐ അധ്യക്ഷന്‍ കടലാസില്‍ റോജര്‍ ബിന്നിയാണെങ്കിലും ബോര്‍ഡ് ഭരിക്കുന്നത് സെക്രട്ടറി ജയ് ഷായാണ്. ആഭ്യന്തര മന്ത്രിയുടെ പുത്രനാണെന്നതാണ് ജയ് ഷായുടെ ഏക ആനുകൂല്യം. എല്ലാ വേദികളിലും ചിരി തൂകി നിന്നത് ജയ് ഷായാണ്. സെമിഫൈനലില്‍ ഡേവിഡ് ബെക്കാമിനും സചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പവും ജയ് ഷായുടെ സാന്നിധ്യമുണ്ട്. 
അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബി.ജെ.പിയുടെ മൂന്ന് സ്റ്റോപ്പുകളിലൊന്നാണ് നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ കിരീടജയം. ആദ്യത്തേത് ജി-20 ഉച്ചകോടിയാണ്. മൂന്നാമത്തേത് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനവും. 

Latest News