അഹമ്മദാബാദിലെ  ഉയര്‍ന്ന ടോട്ടല്‍ അറിയാം

അഹമ്മദാബാദ് - ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ നേടിയ 286 റണ്‍സാണ്. ലോകകപ്പില്‍ ഇവിടെ നടന്ന നാലു കളികളില്‍ മൂന്നിലും ചെയ്‌സ് ചെയ്ത ടീമാണ് ജയിച്ചത്. എന്നാല്‍ ഇവിടെ നടന്ന 30 ഏകദിനങ്ങളില്‍ 15-15 ആണ് ഫലം. അവസാന പത്ത് കളികളില്‍ ആറെണ്ണം ചെയ്‌സിംഗ് ടീം ജയിച്ചു. 
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടന്ന പിച്ചിലായിരിക്കും ഫൈനല്‍ അരങ്ങേറുക. 191 റണ്‍സെടുക്കാനേ പാക്കിസ്ഥാന് സാധിച്ചിരുന്നുള്ളൂ, ഇരുപതോളം ഓവര്‍ ശേഷിക്കെ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു. 
പൊതുവെ സ്പിന്‍ പിച്ചാണെങ്കിലും പെയ്‌സര്‍മാര്‍ക്കാണ് കൂടുതല്‍ വിക്കറ്റ് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ ആഡം സാംപയും പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ കുല്‍ദീപ് യാദവും മികച്ച പ്രകടനം കാഴ്ചവെച്ചു. 

Latest News