ലോകകപ്പ് സെമി: വാംഖഡെ ഇന്ത്യക്ക് ദുഃഖ സ്മരണ

മുംബൈ - ലോകകപ്പില്‍ ഇന്ത്യ ഏഴ് തവണ സെമിഫൈനല്‍ കളിച്ചിട്ടുണ്ട്. അതില്‍ മൂന്നെണ്ണമേ ജയിക്കാനായുള്ളൂ. 1983 ലും 2011 ലും കിരീടം നേടി. 2003 ലെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. 
നാല് തവണ സെമിഫൈനലില്‍ ഇന്ത്യ കീഴടങ്ങി. 2019 ല്‍ ന്യൂസിലാന്റിനോട് 18 റണ്‍സിനാണ് തോറ്റത്. മഴ കാരണം അന്നത്തെ മത്സരം രണ്ടു ദിവസങ്ങളിലായാണ് പൂര്‍ത്തിയായത്. 
തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പിലാണ് ഇന്ത്യ സെമി കളിക്കുന്നത്. 2015 ല്‍ ഓസ്‌ട്രേലിയയോട് സെമിയില്‍ തോറ്റു. 2011 ല്‍ പാക്കിസ്ഥാനെ തോല്‍പിച്ചാണ് ഫൈനലിലെത്തിയത്.
സെമിഫൈനലിലെ മൂന്ന് വിജയങ്ങളില്‍ രണ്ടിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. 1983 ല്‍ ഇംഗ്ലണ്ടിനെതിരെ ചെയ്‌സ് ചെയ്ത് വിജയിച്ചു. 
മൂന്നു തവണ സ്വന്തം നാട്ടില്‍ ഇന്ത്യ ലോകകപ്പ് സെമി കളിച്ചു. 1987 ല്‍ ഇംഗ്ലണ്ടിനോട് 35 റണ്‍സിന് തോറ്റത് മുംബൈ വാംഖഡെയിലാണ്. 1996 ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കക്കു മുന്നില്‍ തകര്‍ന്നു. 2011 ല്‍ മൊഹാലിയില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് കീഴടക്കി. 
ഇന്ത്യ ലോകകപ്പ് സെമിയില്‍
1983: ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തോല്‍പിച്ചു (മാഞ്ചസ്റ്റര്‍)
1987: ഇംഗ്ലണ്ടിനോട് 35 റണ്‍സിന് തോറ്റു (മുംബൈ)
1996: ഇന്ത്യ തകര്‍ന്നതോടെ കാണികള്‍ കുഴപ്പമുണ്ടാക്കി, ശ്രീലങ്ക ജയിച്ചു (കൊല്‍ക്കത്ത)
2003: കെനിയയെ 91 റണ്‍സിന് കീഴടക്കി (ദര്‍പബന്‍)
2011: പാക്കിസ്ഥാനെ 29 റണ്‍സിന് തോല്‍പിച്ചു (മൊഹാലി)
2015: ഓസ്‌ട്രേലിയയോട് 95 റണ്‍സിന് തോറ്റു (സിഡ്‌നി)
2019: ന്യൂസിലാന്റിനോട് 18 റണ്‍സിന് തോറ്റു (മാഞ്ചസ്റ്റര്‍)

Latest News