ഇറ്റലിക്ക് യൂറോ ബെര്‍ത്തും നഷ്ടപ്പെടുമോ?

ജനീവ - യൂറോ കപ്പ് ഫുട്‌ബോളില്‍ ബെര്‍ത്തുറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് ഗ്രൂപ്പ് സി-യില്‍ നിര്‍ണായക മത്സരം. തിങ്കളാഴ്ച അവര്‍ ഉക്രൈനുമായി ജര്‍മനിയില്‍ ഏറ്റുമുട്ടും. ഉക്രൈന് മൂന്ന് പോയന്റ് പിന്നിലാണ് ഇറ്റലി. ഗ്രൂപ്പ് സി-യില്‍ നിന്ന് ഇംഗ്ലണ്ട് യോഗ്യത നേടിക്കഴിഞ്ഞു. 
അടുത്ത വര്‍ഷം ജര്‍മനിയില്‍ നടക്കുന്ന ലോകകപ്പിന് 12 ടീമുകള്‍ ഈയാഴ്ച യോഗ്യത നേടും. എട്ട് ടീമുകള്‍ ഫൈനല്‍ റൗണ്ടിലെത്തി -ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, പോര്‍ചുഗല്‍, ഓസ്ട്രിയ, സ്‌കോട്‌ലന്റ്, തുര്‍ക്കി. നെതര്‍ലാന്റ്‌സ്, ഹംഗറി, സെര്‍ബിയ ടീമുകള്‍ യോഗ്യത നേടുന്നതിന്റെ വക്കിലാണ്. അല്‍ബെനിയ, സ്ലൊവേനിയ, റുമാനിയ തുടങ്ങിയ യൂറോപ്പിലെ പിന്നണിക്കാരും ഫൈനല്‍ റൗണ്ടിനരികിലാണ്. 
എന്നാല്‍ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെയും ഇറ്റലിയുടെയും നില അങ്കലാപ്പിലാണ്. ഇറ്റലി വെള്ളിയാഴ്ച നോര്‍ത്ത് മസിഡോണിയയുമായി ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിന്റെ പ്ലേഓഫില്‍ ഇറ്റലിയെ തോല്‍പിച്ച ടീമാണ് നോര്‍ത്ത് മസിഡോണിയ. 
ചെക് റിപ്പബ്ലിക്കും പോളണ്ടുമടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് അല്‍ബേനിയ. വെള്ളിയാഴ്ച മോള്‍ദോവയുമായി സമനില മതി അവര്‍ക്ക് യോഗ്യത നേടാന്‍. ഡെന്മാര്‍ക്കുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് സ്ലോവേനിയയാണ്. ഈ ടീമുകള്‍ ഏറ്റുമുട്ടുന്നു. ഗ്രൂപ്പ് ഡി-യില്‍ നിന്ന് വെയ്ല്‍സോ ക്രൊയേഷ്യയോ പുറത്താവും. 

Latest News