ലൈംഗികാതിക്രമം:  ആല്‍വിസിന് വിചാരണ 

ബാഴ്‌സലോണ - ജനുവരി 20 ന് അറസ്റ്റിലായതു മുതല്‍ ബാഴ്‌സലോണക്ക് പുറത്ത് ജയിലില്‍ കഴിയുന്ന ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വിസ് ലൈംഗികാതിക്രമക്കേസില്‍ വിചാരണ നേരിടണം. കഴിഞ്ഞ ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ ഒരു വനിതയെ ലൈംഗികോപദ്രവമേല്‍പിച്ചുവെന്നാണ് പരാതി. നാല് മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. സമ്മതപ്രകാരമാണ് ലൈംഗികബന്ധമെന്നാണ് ആല്‍വിസിന്റെ വാദം. 
ആല്‍വേസിനെതിരെ വിചാരണ ആരംഭിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് ബാഴ്‌സലോണ കോടതി വിധിച്ചു. രാജ്യം വിട്ടേക്കുമെന്നതിനാലാണ് ജാമ്യം നിഷേധിക്കുന്നത്. 42 കിരീടങ്ങള്‍ നേടിയ കളിക്കാരനാണ് ആല്‍വേസ്. മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് കോപ അമേരിക്ക കിരീടങ്ങളും ഇതില്‍പെടും. കോപ അമേരിക്കയില്‍ ബ്രസീലിനെ നയിച്ച ആല്‍വേസ് കഴിഞ്ഞ ലോകകപ്പില്‍ ബ്രസീല്‍ ടീമിലുണ്ടായിരുന്നു. 

Latest News