പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് തെറിച്ചു

ലാഹോര്‍ - ലോകകപ്പില്‍ പാക്കിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷ അസ്തമിച്ചതിന് പിന്നാലെ അവരുടെ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ രാജി വെച്ചു. ജൂണിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ചുമതലയേറ്റത്. 
ഇംഗ്ലണ്ടിനോട് അവസാന ലീഗ് മത്സരത്തില്‍ തോറ്റതോടെയാണ് പാക്കിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷ അസ്തമിച്ചത്. അഞ്ച് തോല്‍വിയുമായി ടീം മടങ്ങി. ക്യാപ്റ്റന്‍ ബാബര്‍ അസം, കോച്ച് മിക്കി ആര്‍തര്‍ എന്നിവരും തുടരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 
കഴിഞ്ഞ ആറ് ലോകകപ്പുകളില്‍ അഞ്ചാം തവണയാണ് പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്താവുന്നത്. 2019 ല്‍ റണ്‍റെയ്റ്റില്‍ ന്യൂസിലാന്റ് അവരെ മറികടന്ന് സെമിയിലെത്തിയപ്പോഴും ആര്‍തറായിരുന്നു കോച്ച്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കരാര്‍ അവസാനിപ്പിച്ചിരുന്നു.
 

Latest News