ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൊഫ. ഗോപിനാഥ് മുതുകാടിനെ കേൾക്കാനെത്തിയ രണ്ടായിരത്തോളം പേരെ കവിതയുടെയും നൃത്തത്തിന്റെയും സംഗീതത്തിന്റെയും സമന്വയം സൃഷ്ടിച്ച ലാസ്യരാത്രിയുടെ ഉന്മാദാവസ്ഥയിലേക്ക് നയിച്ചു, വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകർ. മറക്കാനാവില്ല, ഈ കലാപരിപാടികളുടെ വൈവിധ്യവും കേരളത്തനിമ ചോരാത്ത അവതരണവും.
വൈവിധ്യം കൊണ്ടും മേന്മ കൊണ്ടും ചുരുങ്ങിയ സമയത്തിൽ വേദിയിൽ അവതരിപ്പിക്കപ്പെട്ട കലാ പരിപാടികൾ കൊണ്ട് സദസ്സിനെ ആകർഷകമാക്കി, അവരെ ആദ്യാവസാനം ഉപവിഷ്ടരാക്കാൻ സംഘാടകർക്ക് കഴിഞ്ഞു എന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പുഷ്പ സുരേഷ്, ഷാനി ഷാനവാസ്, ദീപിക സന്തോഷ് തുടങ്ങിയവർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, കേരളത്തിലെ പ്രധാന കലാരൂപങ്ങളെ ഉൾപ്പെടുത്തി ഇരുപത്തഞ്ചോളം കലാകാരന്മാരെ ഒരേ സമയം അണിനിരത്തി അൻഷിഫ് അബൂബക്കർ ചിട്ടപ്പെടുത്തിയ കേരളീയം നൃത്തം ജിദ്ദ സമൂഹത്തിനു ഏറെ കൗതുകമുണർത്തി.
ഡബ്ല്യൂ എം എഫ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ട, കാലത്തിന്റെ ആവശ്യകതയിലൂന്നി മയക്കുമരുന്നിനെതിരെ പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ വട്ടപ്പൊയിൽ സംവിധാനം ചെയ്ത പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ ദുഃസ്വപ്ന ദേവത എന്ന കവിത ദൃശ്യാവിഷ്കാരം സദസ്സിനു ഏറെ ഹൃദ്യമായിരുന്നു. ഡബ്ല്യൂ എം എഫ് അംഗങ്ങളായിട്ടുള്ള മിർസ ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, വിജിഷ ഹരീഷ്, ജോബി തേരകത്തിനാൽ, വിവേക് പിള്ള എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മുഹമ്മദ് ബൈജു, പ്രിയ സന്ദീപ്, ബഷീർ പരുത്തിക്കുന്നൻ, യൂനുസ് കാട്ടൂർ, വിലാസ് അടൂർ, ബാജി നെൽപുരയിൽ, ഷിബു ജോർജ്, ജാൻസി മോഹൻ, റൂബി സമീർ, സോഫിയ ബഷീർ, സുശീല ജോസഫ്, നൗഷാദ് കാളികാവ്, സന്ദീപ്, നൗഷാദ് അടൂർ, റെജികുമാർ, സന്തോഷ് ജോസഫ്, നൗഷാദ് കാളികാവ്, നിഷ ഷിബു, എബി ചെറിയാൻ, വേണുഗോപാൽ അന്തിക്കാട്, ഷിബു ചാലക്കുടി, പ്രിയ റിയാസ്, സമീർ കുന്നൻ, ശിവാനന്ദൻ, റിയാസ് കള്ളിയത്, റീജ ഷിബു, എബി ജോർജ്, മുഹമ്മദ് സുബൈർ, ജോയിക്കുട്ടി എന്നിവർ വിവിധ തലങ്ങളിൽ നിന്നുകൊണ്ട് പരിപാടികൾ നിയന്ത്രിച്ചു.
ചടങ്ങിൽ മുഖ്യ പ്രഭാഷകനായിരുന്ന ഗോപിനാഥ് മുതുകാടിനു ഫലകം നൽകി ആദരിച്ചു. മറ്റൊരു പ്രഭാഷകനായിരുന്ന കാജ മുഈനുദ്ദിനെയും ആദരിച്ചു. അതോടൊപ്പം ഡോ. വിനീത പിള്ള, മോഹൻ ബാലൻ അവരുടെ പ്രവർത്തന മികവിനെ പരിഗണിച്ച് ആദരവ് നൽകി. പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ എഫ് എസ് സി ആന്റ് മൾട്ടി സിസ്റ്റം ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ ഷബീറിനെ ഫലകം നൽകിക്കൊണ്ട് ഡബ്ല്യൂ എം എഫിനുള്ള നന്ദി അറിയിച്ചു. മുതുകാട് പരിപാലിച്ചു വരുന്ന കുട്ടികളിൽ ഒരു കുട്ടിയുടെ ഒരു വർഷത്തേക്കുള്ള ചെലവ് ഡബ്ല്യൂ എം എഫിനുവേണ്ടി മുഹമ്മദ് ബൈജു ഏറ്റെടുത്തുകൊണ്ടുള്ള വിഹിതത്തിന്റെ ചെക്ക് ചടങ്ങിൽ മുതുകാടിനു കൈമാറി.ഈ മെഗാ പരിപാടിയോടനുബന്ധിച്ച് അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച നടത്തിയ മയക്കുമരുന്നല്ല, ജീവിതം തെരഞ്ഞെടുക്കുക എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഡ്രോയിംഗ് മത്സരത്തിൽ മേഘ സജീവ്കുമാർ, ഫിൽസ മൻസൂർ, റിമ ഫാത്തിമ എന്നിവർ ക്രമപ്രകാരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അവർക്കുള്ള സമ്മാനദാനവും വേദിയിൽവെച്ച് നൽകപ്പെട്ടു.
ഡബ്ല്യൂ എം എഫ് ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ച സാംസ്കാരിക യോഗം ജിദ്ദ ഇന്ത്യൻ കോൺസൽ മുഹമ്മദ് ഹാഷിം (ലേബർ, കൾച്ചർ, പ്രസ് ആന്റ് ഇൻഫർമേഷൻ) ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു, ഡബ്ല്യൂ എം എഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രസിഡന്റ് രത്നകുമാർ, കോർഡിനേറ്റർ പൗലോസ് തേപ്പാല എന്നിവർ വീഡിയോയിലൂടെയു, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞു വേദിയിലും ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം കൺവീനർ വർഗീസ് ഡാനിയൽ പരിപാടിയെ സംബന്ധിച്ചും മോഹൻ ബാലൻ ഡബ്ല്യൂ എം എഫിനെ സംബന്ധിച്ചും സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും ഖജാൻജി സജി കുര്യാക്കോസ് നന്ദിയും പ്രകാശിപ്പിച്ചു. സുചിത്ര രവി, മനോജ് മാത്യു അടൂർ എന്നിവർ അവതാരകരായിരുന്നു.