മുംബൈ - ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ അഞ്ചോവര്‍ ശേഷിക്കെ അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ ഒരു ഘട്ടത്തിലും ബൗളിംഗിന് മേല്‍ ആധിപത്യം നേടാനായില്ല. ഓപണര്‍ ഇബ്രാഹിം സദ്‌റാനാണ് (133 പന്തില്‍ 108 നോട്ടൗട്ട്) ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചത്. 131 പന്തില്‍ ഏഴ ബൗണ്ടറിയുമായി സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സിക്‌സറോടെ അത് ആഘോഷിച്ചു. ആദ്യമായാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ താരം സെഞ്ചുറിയടിക്കുന്നത്.
റഹമാനുല്ല ഗുര്‍ബാസ് (25 പന്തില്‍ 21) റഹമത് ഷാ (44 പന്തില്‍ 30), അസ്മതുല്ല ഉമര്‍സായ് (43 പന്തില്‍ 26) എന്നിവരെല്ലാം നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു.
ഓസ്‌ട്രേലിയ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചു.






