കാന്‍കൂന്‍ (മെക്‌സിക്കൊ) - വര്‍ഷാന്ത ഡബ്ല്യു.ടി.എ ടെന്നിസ് ഫൈനല്‍സില്‍ ആദ്യ ജയം നേടിയ ശേഷം ഫലസ്തീനെ ഓര്‍ത്ത് വിതുമ്പി തുനീഷ്യന്‍ കളിക്കാരി ഉന്‍സ് ജബൂര്‍. ഗ്രാന്റ്സ്ലാം ഫൈനലിലെത്തിയ ഏക അറബ് കളിക്കാരിയാണ് ഉന്‍സ്. വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫലസ്തീനിലെയും ഗസയിലെയും കൂട്ടക്കുരുതിയെക്കുറിച്ച് അവര്‍ സംസാരിച്ചത്. പക്ഷെ വാക്കുകള്‍ മുഴുവനാക്കാനായില്ല. തന്റെ പ്രതിഫലത്തുക ഫലസ്തീന് സംഭാവന ചെയ്യുമെന്ന് കണ്ണീര്‍ തുടച്ചു കൊണ്ട് ഉന്‍സ് പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുനിന്ന് ടെന്നിസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക വളരെ പ്രയാസകരമായിരുന്നുവെന്ന് ഉന്‍സ് പറഞ്ഞു. ഉറങ്ങാന്‍ സാധിക്കുന്നില്ല. പ്രതീക്ഷകള്‍ നഷ്ടപ്പെടുന്നു. പണം എല്ലാം ആണ് എന്ന് വിശ്വാസമില്ല. പക്ഷെ അവര്‍ക്ക് അതെങ്കിലും നല്‍കാനാവുന്നത് അല്‍പം സമാധാനം എനിക്ക് നല്‍കും. എല്ലാവര്‍ക്കും സ്വാതന്ത്ര്യം വേണമെന്നാണ് ആവശ്യം -ഉന്‍സ് വ്യക്തമാക്കി.






