എല്ലാ ശ്രദ്ധയും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിലായിരിക്കും. എന്നാല്‍ ഒരു ഇന്ത്യന്‍ പെണ്‍കൊടി ഇംഗ്ലിഷ് ട്വന്റി20 ലീഗില്‍ അരങ്ങുതകര്‍ക്കുകയാണ്. വെസ്റ്റേണ്‍ സ്റ്റോം ആറു കളികളില്‍ അഞ്ചും ജയിച്ച് ഫൈനലിലേക്ക് ചുവടുവെക്കുന്നുവെങ്കില്‍ അതിന് കാരണക്കാരി സ്മൃതി മന്ദാന എന്ന ഇരുപത്തിരണ്ടുകാരിയാണ്. 36 പന്തില്‍ 56, ലങ്കാഷയര്‍ തണ്ടേഴ്‌സിനെതിരെ സെഞ്ചുറി, വേഗമേറിയ അര്‍ധ ശതകം, പുറത്താവാതെ 37 പന്തില്‍ 45.. അടിച്ചു തകര്‍ക്കുകയാണ് മന്ദാന.