Sorry, you need to enable JavaScript to visit this website.

ഫോൺ ചോർത്തൽ; മുന്നറിയിപ്പ് 150 രാജ്യങ്ങൾക്ക്, പ്രതിപക്ഷം കരിവാരിത്തേക്കുന്നു, അന്വേഷിക്കുമെന്ന് കേന്ദ്രം

Read More

ന്യൂഡൽഹി  - എം.പിമാർ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ-ഇ മെയിൽ ചോർത്തൽ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് 150 രാജ്യങ്ങളിൽ ഇത്തരം മുന്നറിയിപ്പ് പോയിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കുറ്റപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പ്രതിപക്ഷവും ആപ്പിളും അന്വേഷണവുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഐ ഫോണുകൾ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളിൽനിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകൾ അഞ്ചു എം.പിമാർ ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ പുറത്തുവിട്ടിരുന്നു. തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകൾ ചോർത്താനും ശ്രമം നടന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിന് നിരന്തരം തലവേദനയുണ്ടാക്കുന്ന പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കി ഒതുക്കാൻ സംഘപരിവാർ ഗുഢനീക്കം നടക്കുന്നതിനിടെയാണ് പുതിയ ഫോൺ ചോർത്തൽ ആരോപണമുണ്ടായത്.

Latest News