Sorry, you need to enable JavaScript to visit this website.

'പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോണും ഇമെയിലും ചോർത്തുന്നു'; പരാതിയിൽ മിണ്ടാതെ കേന്ദ്ര സർക്കാർ

Read More

ന്യൂഡൽഹി - പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോണും ഇ മെയിലും സർക്കാർ ചോർത്തുന്നതായി പരാതി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ശിവസേന എം.പി പ്രിയങ്ക ചതുർവേദി, ആം ആദ്മി പാർട്ടി എം.പി രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് നേതാവ് പവൻ ഖേഡ, സുപ്രിയ ശ്രീനേതു തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് തങ്ങളുടെ ഫോണും ഇമെയിലും ചോർത്തുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 വിവരങ്ങൾ ചോർത്തുന്നതായി ആപ്പിളിൽനിന്ന് സന്ദേശം ലഭിച്ചതായി നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കോളുകളും ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഡെക്കാൻ ക്രോണിക്ക്ൾ എഡിറ്റർ ശ്രീറാം കർറി എന്നീ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്താൻ ശ്രമമുണ്ടായി്.
  മഹുവ മൊയ്ത്രയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. സർക്കാറിന്റെ ഭയം കണ്ട് സഹതാപം തോന്നുവെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 'സർക്കാർ സ്‌പോൺസർ ചെയ്ത ആക്രമികൾ നിങ്ങളുടെ ഫോൺ ചോർത്തിയേക്കും. നിങ്ങളുടെ പ്രവർത്തനം കൊണ്ടായിരിക്കാം നിങ്ങളെ ലക്ഷ്യം വെച്ചിരിക്കുന്നത്. നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ദൂരെ നിന്നുവരെ ചോർത്തിയെടുക്കാൻ സർക്കാർ സ്‌പോൺസേഡ് ആക്രമികൾക്ക് സാധിച്ചേക്കും. നിങ്ങളുടെ ക്യാമറയും മൈക്രോഫോണിന്റെയും നിയന്ത്രണവും അവർക്ക് ലഭിച്ചേക്കും. ഈ മുന്നറിയിപ്പ് തെറ്റായിരിക്കാമെങ്കിലും ഇത് ഗൗരവത്തിൽ എടുക്കണമെന്ന് അപേക്ഷിക്കുന്നു'വെന്നും വിവിധ ആളുകൾക്കു ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കി. 
 കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെ തുടർച്ചയായി പ്രതികരിക്കുന്ന പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമാക്കിയാണ് ഇത്തരമൊരു സമീപനമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഇതിൽ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാർ ഇതുവരെയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Latest News