ജന്മദിന പാര്‍ട്ടിക്കിടെ നിസ്സാര തര്‍ക്കം; യുവാവിനെ അടിച്ചുകൊന്നു

ജയ്പൂര്‍- ജന്മദിന പാര്‍ട്ടിക്കിടെയുണ്ടായ ചെറിയ തര്‍ക്കത്തിന്റെ പേരില്‍ 24 കാരനായ യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.

രത്തന്‍ഗഢ് പ്രദേശത്തെ ഒരു ഫാമില്‍ സംഘടിപ്പിച്ച ജന്മദിന പാര്‍ട്ടിക്കിടെ ദില്‍സുഖ് ഗോദര എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  ആറ് പേര്‍ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോദരയെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയ്ക്ക് ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്  പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തി. പ്രതികള്‍ ഒളിവിലാണെന്നും പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായും ചുരു പോലീസ്  പറഞ്ഞു.

മുഖ്യ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാള്‍ക്കെതിരെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചുരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News