മ്യൂണിക് - ജര്‍മന്‍ ലീഗ് ഫുട്ബോളില്‍ ഡംസ്റ്റാറ്റിനെതിരായ കളിയില്‍ ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണ്‍ മ്യൂണിക് 8-0 ന് വിജയിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഗോളുകളിലൊന്ന് സ്വന്തം പകുതിയില്‍ നിന്നായിരുന്നു. അറുപത്തൊമ്പതാം മിനിറ്റില്‍ ഡംസ്റ്റാറ്റ് ഗോളി മാഴ്സല്‍ ഷൂഷന് കയറി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് 60 വാര അകലെ നിന്ന് കെയ്ന്‍ ഷോട്ട് തൊടുത്തത്. ഗോളി പിന്നോട്ടോടിയെങ്കിലും അതിനു മുമ്പെ തലക്കു മുകളിലൂടെ പന്ത് വല കുലുക്കി. 88ാം മിനിറ്റില്‍ കെയ്ന്‍ ഹാട്രിക് തികച്ചു.
ടോട്ടനത്തില്‍ നിന്ന് ബയേണിലെത്തിയ ശേഷം കെയ്നിന് 12 ഗോളായി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 51ാം മിനിറ്റില്‍ കെയ്നാണ് ബയേണിന്റെ സ്കോറിംഗ് തുടങ്ങിയത്. പിന്നീടങ്ങോട്ട് ഗോള്‍മഴയായിരുന്നു.
1996-97 പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന ദിനത്തില്‍ വിംബിള്‍ഡണിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ഡേവിഡ് ബെക്കാം സമാനമായ ഗോളടിച്ചിരുന്നു.






