Sorry, you need to enable JavaScript to visit this website.

മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ കേസ്; ചുമത്തിയത് രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം

Read More

കോഴിക്കോട് - മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത, ഐ.പി.സി 354 എ വകുപ്പാണ് നടനെതിരേ ചുമത്തിയത്. രണ്ടുവർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് നടന്റെ ഭാഗത്തുനിന്നും അപമര്യാദയോടെയുള്ള ഇടപെടലുണ്ടായത്. മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളിൽ വയ്ക്കാൻ ശ്രമിച്ചു. തുടർന്ന് മാധ്യമപ്രവർത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് ഇന്ന് രംഗത്തെത്തുകയുണ്ടായി. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക നിയമ നടപടി സ്വീകരിക്കുകയായിരുന്നു. മാധ്യമപ്രവർത്തയുടെ നീക്കത്തിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് നിറഞ്ഞ കൈയടി ലഭിക്കുമ്പോൾ രാഷ്ട്രീയലക്ഷ്യത്തോടെ സുരേഷ് ഗോപിയെ വേട്ടയാടുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Latest News