Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായേലാണ് ശരി; തീവ്ര ഇസ്‌ലാമിക ഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് ഇന്ത്യയെന്നും അനിൽ ആന്റണി  

Read More

തിരുവനന്തപുരം - കാലങ്ങളായി തീവ്ര ഇസ്‌ലാമിക ഭീകരതയുടെ ഏറ്റവും വലിയ ഇരകളിൽ ഒന്നാണ് ഇന്ത്യയെന്ന് ബി.ജെ.പിയുടെ ദേശീയ വക്താവ് അനിൽ ആന്റണി. അത്തരക്കാരാണ് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിൽ സഹതപിക്കുന്നതെന്നും അനിൽ ആന്റണി ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 നിരപരാധികളായ സാധാരണക്കാരെ ബന്ദികളാക്കിയതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. തീവ്രവാദത്തോട് അസഹിഷ്ണുതയാണുള്ളത്. എന്നാൽ, സ്വന്തം മണ്ണിനും ആളുകൾക്കുമെതിരായ തീവ്രവാദത്തിനെതിരേ പോരാടാനുള്ള ഇസ്രായേൽ തീരുമാനത്തിൽ ഒരു മനസാക്ഷിക്കുത്തുമില്ല. യു.എന്നിലെ ഇന്ത്യൻ നിലപാടിൽ തെറ്റു കണ്ടെത്തുന്നവരുടെ നിഘണ്ടുവിൽ തീവ്രവാദമെന്ന വാക്ക് ഇല്ല. പ്രത്യയശാസ്ത്രപരമായ ചായ്‌വുകളാണ് അവരെ ഈ തീവ്ര മതമൗലികവാദികളുമായി കൈകോർക്കാൻ പ്രേരിപ്പിക്കുന്നതെന്നും അനിൽ ആന്റണി ആരോപിച്ചു.
 ഇസ്രായേൽ-ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യു.എൻ പ്രമേയത്തിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനെയും അനിൽ പിന്തുണച്ചു. ഇന്ത്യ പ്രായോഗിക ദ്വിരാഷ്ട്രമെന്ന പരിഹാരത്തിനായാണ് വാദിക്കുന്നത്. ഇരു ഭാഗത്തുമുള്ള രാജ്യങ്ങളുമായും ഇന്ത്യയുടേത് നല്ല ബന്ധമാണ്. ഇസ്രായേൽ രാജ്യത്തിന്റെ പ്രധാനപ്പെട്ടതും തന്ത്രപരമായും സുരക്ഷാ പരമായുമുള്ള കാര്യങ്ങളിലും തീവ്രവാദ വിരുദ്ധ പങ്കാളികളുമാണെന്നും അനിൽ ചൂണ്ടിക്കാട്ടി. മതമൗലിക പ്രസ്ഥാനങ്ങൾക്ക് ഇന്ത്യ സഖ്യത്തിന്റെ അനിയന്ത്രിത പിന്തുണ ലഭിക്കുന്നതായും ആരോപിച്ചു. 
 ഇസ്രായേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നവശ്യപ്പെട്ട് യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം 14-നെതിരെ 120 വോട്ടുകൾക്ക് പാസായപ്പോൾ ഫലസ്തീന് അനുകൂലമായ സമീപനം സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഇസ്രായേലിന്റെ ഫലസ്തീൻ കൂട്ടക്കുരുതിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇന്ത്യയടക്കം 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഫലസ്തീൻ ജനതയെയും ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങളെയും മറന്നുള്ള നരേന്ദ്ര മോഡി സർക്കാറിന്റെ സാമ്രാജ്യത്വ-സയണിസ്റ്റ് അനുകൂല നിലപാടിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ വിമർശമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.

Latest News