Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി അമല പോൾ വിവാഹിതയാവുന്നു; പ്രൊപ്പോസൽ വിഡിയോയുമായി സുഹൃത്ത് ജഗദ് ദേശായി

Read More

തെന്നിന്ത്യൻ താരം അമല പോൾ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയാണ് വരൻ. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്താണ് സന്തോഷം അറിയിച്ചത്. അമലയുടെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാൻ പോവുന്ന വാർത്തയും പുറത്തെത്തിയത്.
  അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗദ് ആണ് ഇൻസ്റ്റയിൽ ആദ്യം പങ്കുവെച്ചത്. 'മൈ ജിപ്‌സി ക്വീൻ യെസ്' എന്ന അടിക്കുറിപ്പോടെ ഹോട്ടലിൽ ഡാൻസേഴ്‌സിനൊപ്പം ചുവടുവെച്ച് മുട്ടുകുത്തി നിലനിർത്തിരുന്ന് മോതിരം നൽകി പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗദ് പങ്കുവെച്ചത്. ചിരിച്ച്, കെട്ടിപ്പിടിച്ച് സ്‌നേഹചുംബനം നൽകി പ്രൊപ്പോസൽ സ്വീകരിക്കുകയാണ് അമല. തുടർന്ന് ചുറ്റുമുള്ളവർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്. പാട്ടിന്റെയും ഡാൻസിന്റെയും അകമ്പടിയോടെയുള്ള സിനിമാ സ്‌റ്റൈൽ പ്രൊപ്പോസൽ വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് പേരാണ് ആശംസ നേരുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 നേരത്തെ അമല പോളിനൊപ്പമുള്ള ഒരു ചിത്രം ജഗദ് ദേശായി പോസ്റ്റ് ചെയ്തിരുന്നു. അന്നുതന്നെ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു.
 സംവിധായകൻ എ.എൽ വിജയുമായാണ് അമലയുടെ ആദ്യ വിവാഹം. 2011-ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. തുടർന്ന് 2014-ൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹതിരായെങ്കിലും രണ്ടുവർഷം മാത്രമേ ബന്ധം തുടർന്നുള്ളൂ. 2016-ൽ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ച ശേഷം 2017-ൽ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദർ സിംഗുമായി താരം ലിവിങ് റിലേഷനുണ്ടായിരുന്നു. എന്നാൽ, ഇത് വിവാഹിതരായി എന്ന നിലയിൽ തെറ്റായി ഭവ്‌നിന്ദർ ദുരുപയോഗപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി നടി തന്നെ അതിനെതിരെ രംഗത്തുവരികയായിരുന്നു.

Latest News