ബ്രാഗ - ഈ സീസണിലെ സെന്സേഷനില് പ്രകടനം തുടരുന്ന ജൂഡ് ബെലിംഗാമിന്റെ മറ്റൊരു ഗോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മഡ്രീഡിന് മൂന്നാം വിജയം സമ്മാനിച്ചു. ബെല്‍ജിയം ചാമ്പ്യന്മാരായ ബ്രാഗയെ അവര്‍ 2-1 ന് കീഴടക്കി. റോഡ്രിഗോയാണ് ആദ്യം ഗോളടിച്ചത്. ബെലിംഗാം നേടിയ രണ്ടാം ഗോള്‍ നിര്‍ണായകമായി. തൊട്ടുപിന്നാലെ ബ്രാഗ ഗോള്‍ മടക്കി. റയലിനു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ ബെലിംഗാമിന്റെ മൂന്നാം ഗോളാണ് ഇത്. റയലില്‍ ചേര്‍ന്ന ശേഷം 12 കളികളില്‍ 11 ഗോളായി.
സ്പെയിനിലെ മറ്റൊരു മത്സരത്തില്‍ സെവിയയിലെ മഴയില്‍ ആഴ്സനല്‍ 2-1 ജയവുമായി രക്ഷപ്പെട്ടു. ലെന്‍സിലെ കഴിഞ്ഞ കളി തോറ്റ ആഴ്സനലിന് ചെളിക്കുളത്തിലാണ് കളിക്കേണ്ടി വന്നത്. ഗബ്രിയേല്‍ മാര്‍ടിനെല്ലിയും ഗബ്രിയേല്‍ ജെസൂസും സ്കോര്‍ ചെയ്തു. നെമാന്യ ഗുദ്ലെജ് ഒരു ഗോള്‍ മടക്കി. ലെന്‍സിനെക്കാള്‍ ഒരു പോയന്റ് മുന്നിലാണ് ആഴ്സനല്‍.
റയല്‍ മഡ്രീഡിന്റെ ഗ്രൂപ്പില്‍ നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. യൂനിയന്‍ ബെര്‍ലിനെ അവര്‍ 1-0 ന് തോല്പിച്ചു.






