ഐ-ലീഗ്: കോഴിക്കോട്ടെ ഫ്‌ളഡലൈറ്റില്‍ ആശങ്ക

 

കോഴിക്കോട് -ആദ്യ പന്തുരുളാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കേ ഐ-ലീഗ് ആവേശത്തിലായി
കോഴിക്കോട് നഗരവും ഗോകുലം കേരളാ എഫ്.സിയും. 28 ന് സീസണിലെ ആദ്യ മത്സരത്തിന്
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കാമാകും. രണ്ട് തവണ ചാമ്പ്യന്‍മാരായ ഗോകുലം കന്നിക്കാരായ ഇന്റര്‍ കാശി എഫ്.സിയെയാണ് ഉദ്ഘാടന മത്സരത്തില്‍ നേരിടുക. വൈകീട്ട് ഏഴിനാണ് മത്സരം. മൂന്നാം കപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഗോകുലം എഫ്.സിക്ക് കപ്പടിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത സീസണില്‍ ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടും. 
ഗോകുലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി.  ടീമിന്റെ ജഴ്‌സി ലോഞ്ചിങ്ങും നടന്നു. ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ചുവപ്പും എവേ മത്സരങ്ങളില്‍ പച്ചയും നിറത്തിലുള്ള ജഴ്‌സിയാണ് ടീം അണിയുക. സ്പാനിഷ് സ്‌െ്രെടക്കര്‍ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് ടീമിനെ നയിക്കും. മലയാളി മിഡ്ഫീല്‍ഡര്‍ വി.എസ് ശ്രീക്കുട്ടന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
11 മലയാളിതാരങ്ങളും അഞ്ച് വിദേശതാരങ്ങളും ടീമിലുണ്ട്. സ്‌പെയിനില്‍നിന്നുള്ള ഡൊമിംഗോ ഒറാമസ് മുഖ്യ പരിശീലകനാകും.
വെള്ളിയാഴ്ച പരിശീലനവും ശനിയാഴ്ച പരിശീലന മത്സരവും സംഘടിപ്പിച്ചു. സ്‌റ്റേഡിയത്തില്‍ മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഗ്രൗണ്ടിലെ ഫഌ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തി. ഫ്‌ലെഡലൈറ്റുകളില്‍ ഇപ്പോഴും തകരാറുകളുണ്ട്. ഇത്തവണ ഗോകുലത്തിന്റെ അഞ്ച് ഹോം മത്സരങ്ങളും വൈകിട്ട് ഏഴിനാണ്. കൂടുതല്‍ ആരാധകരെ എത്തിക്കാനായി ടീം മാനേജ്‌മെന്റിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് സമയക്രമം അനുവദിച്ചത്. ഉദ്ഘാടന മത്സരത്തിന് മുന്‍പ് സ്‌റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് 4.30 മുതല്‍ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയുമുണ്ടാകും. അഭിനേതാവ് ദിലീപ് മുഖ്യാതിഥിയാകും. എല്ലാ ഹോം മത്സരങ്ങള്‍ക്ക് മുമ്പും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഗോകുലം മാള്‍, സ്‌റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്‌സ് ഓഫീസുകളിലും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് ഗോകുലത്തിന്റെ അവസാന ഹോം മത്സരം. ഡിസംബര്‍ 19നാണ് സീസണിലെ അവസാന മത്സരം.

Latest News