ന്യൂസിലാന്റും വീഴുന്നു, സെമിയിലേക്ക് കാലൂന്നി ഇന്ത്യ

ധര്‍മശാല - ഹിമാലയ സാനുക്കളിലെ മഞ്ഞും നിലവിലെ റണ്ണേഴ്‌സ്അപ് ന്യൂസിലാന്റിന്റെ പെയ്‌സാക്രമണവും മറികടന്ന് ഇന്ത്യ ലോകകപ്പില്‍ അഞ്ചാം വിജയത്തിലേക്ക്. ന്യൂസിലാന്റിന്റെ 273 റണ്‍സ് ലക്ഷ്യം പിന്തുടരെ 15.4 ഓവറില്‍ ഇന്ത്യ രണ്ടിന് 100 ല്‍ എത്തിയപ്പോള്‍ കടുത്ത മഞ്ഞുവീഴ്ച കാരണം മത്സരം നിര്‍ത്തിവെച്ചിരുന്നു. അതോടെ കളി ഉപേക്ഷിക്കുകയും പോയന്റ് പങ്കുവെക്കേണ്ടി വരികയും ചെയ്യുമെന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ വൈകാതെ മഞ്ഞുവീഴ്ച കുറയുകയും കളി പുനരാരംഭിക്കുകയും ച്യെതു. 32 ഓവറില്‍ നാ ലിന് 182 ലെത്തിയ ഇന്ത്യ ജയത്തിനരികിലാണ്. വിരാട് കോലി അര്‍ധ ശതകം തികച്ചു. 
ക്യാപ്റ്റന്‍ രോഹിത് ശര്‍മ(40 പന്തില്‍ 46) ശുഭ്മന്‍ ഗില്‍ (31 പന്തില്‍ 26) ശ്രേയസ് അയ്യര്‍ (29 പന്തില്‍ 33) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. 
നേരത്തെ ഡാരില്‍ മിച്ചലിന്റെ 130 റണ്‍സാണ് ന്യൂസിലാന്റിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതിനാല്‍ ന്യൂസിലാന്റിന് 300 കടക്കാനായില്ല. ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തു.
 

Latest News