കപ്പ് തൊട്ട് പാലക്കാട്, ഐഡിയല്‍ മികച്ച സ്‌കൂള്‍

തൃശൂര്‍  - ട്രാക്കും ഫീല്‍ഡും അടക്കി ഭരിച്ച് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തില്‍ പാലക്കാട് (266 പോയന്റ്) വീണ്ടും കിരീടം ചൂടി. 28 സ്വര്‍ണ്ണവും 27വെള്ളിയും 12 വെങ്കലവും കൊയ്ത പാലക്കാട് തുടര്‍ച്ചയായി മൂന്നാം തവണയാണ് ചാമ്പ്യന്മാരായത്. 13 സ്വര്‍ണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടിയ മലപ്പുറം ജില്ലയാണ് (168) രണ്ടാം സ്ഥാനത്ത്. .കോഴിക്കോട് (95) പത്ത് സ്വര്‍ണ്ണവും ഏഴ് വെളളിയും 12 വെങ്കലവും നേടി. എറണാകുളം (88) നാലാം സ്ഥാനവും  തിരുവനന്തപുരം (59) അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ആതിഥേയരായ തൃശൂര്‍ (25) ഒമ്പതാം സ്ഥാനത്താണ്.
മലപ്പുറം ജില്ലയിലെ ഐഡിയല്‍ ഇഎച്ച്എസ്എസ് കടക്കശ്ശേരി (57) സ്‌കൂള്‍ തലത്തില്‍ ഒന്നാമതായി. എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസ് രണ്ടാം സ്ഥാനവും പാലക്കാട്  ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂര്‍ മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങള്‍ക്ക് 2000 രൂപയും, രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് 1500 രൂപയും, മൂന്നാം സ്ഥാന കാര്‍ക്ക് 1250 രൂപയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി. ജില്ലകള്‍ക്ക് യഥാക്രമം 2,20,000 രൂപയും 1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നല്‍കി. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരായ കുട്ടികള്‍ക്ക് 4 ഗ്രാം സ്വര്‍ണ്ണപതക്കവും സമ്മാനിച്ചു. സംസ്ഥാന റെക്കോഡ് സ്ഥാപിച്ച കായികതാരങ്ങള്‍ക്ക് 4000 രൂപ നല്‍കി. 
 

Latest News