ക്രിക്കറ്റ് ലോകകപ്പിലും റഗ്ബി ലോകകപ്പിലും ഇംഗ്ലണ്ട്xദക്ഷിണാഫ്രിക്ക

മുംബൈ - ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും സ്‌പോര്‍ട്‌സ്‌പ്രേമികള്‍ക്ക് നാളെ സൂപ്പര്‍ സാറ്റര്‍ഡേയാണ്. ക്രിക്കറ്റ് ലോകകപ്പില്‍ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടുന്ന ഈ ടീമുകള്‍ ഫ്രാന്‍സില്‍ നടക്കുന്ന റഗ്ബി ലോകകപ്പില്‍ സെമിഫൈനലില്‍ മുഖാമുഖം വരികയാണ്.  
മുംബൈയില്‍ ദക്ഷിണാഫ്രിക്ക നേരിടുന്നത് നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ്. പാരിസില്‍ ഇംഗ്ലണ്ട് നേരിടുന്നത് നിലവിലെ റഗ്ബി ലോക ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയെയും. റഗ്ബി ലോകകപ്പ് നാലാം തവണ നേടാനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുക. 2019 ല്‍ ജപ്പാനിലെ ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്. എന്നാല്‍ ക്രിക്കറ്റില്‍ ലോകകപ്പുകള്‍ എന്നും ദക്ഷിണാഫ്രിക്കക്ക് നിര്‍ഭാഗ്യമാണ്. 

Latest News