ടെൽഅവീവ് - ഹമാസ് പടയാളികൾ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതിനാൽ കരയാക്രമണം ഇപ്പോൾ വേണ്ടെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രിയും ഫലസ്തീൻ വിരുദ്ധനുമായ നഫ്താലി ബെന്നറ്റ്. നാം ക്ഷമ കാണിക്കണം. സമയമുണ്ട്. കരസേനയെ തിടുക്കത്തിൽ അങ്ങോട്ട് അയക്കരുത്. ശത്രു മാളങ്ങളിലും തുരങ്കങ്ങളിലും ഒളിച്ചിരിക്കുകയാണെന്നും നഫ്താലി എക്സിൽ കുറിച്ചു.
ഗസയെ തകർത്തു തരിപ്പണമാക്കണമെന്നതിൽ സംശയമില്ല. എല്ലാവരും പെട്ടെന്നുള്ള കരയാക്രമണമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ജനപ്രിയമനുസരിച്ചല്ല, ശരിയായ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. നമ്മുടെ സൈനികരെ അയക്കുന്നതിന് മുമ്പ് ശത്രുവിനെ തകർക്കണം. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തി ഉപയോഗിച്ച് തകർക്കണം. അവിടെ ആയിരം തീവ്രവാദികളായ അമ്മമാർ കരയട്ടെ, നമ്മുടെ പക്ഷത്ത് ഇനി ഒരു അമ്മയും കരയരുതെന്നും നഫ്താലി ബെന്നറ്റ് വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)