പാക് ട്വന്റി20 ലീഗില്‍  കോച്ചായി മുപ്പതുകാരി

ലാഹോര്‍ - പാക്കിസ്ഥാന്‍ ട്വന്റി20 ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഫാസ്റ്റ്ബൗളിംഗ് കോച്ചായി കാതറിന്‍ ഡാല്‍റ്റന്‍ നിയമിതയായി. ആദ്യമായാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുരുഷ ടീമിനെ വനിത പരിശീലിപ്പിക്കുന്നത്. സീനിയര്‍ തലത്തില്‍ ഒരു പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ ഫാസ്റ്റ്ബൗളിംഗ് കോച്ച് കൂടിയാവും മുപ്പതുകാരി. ഇംഗ്ലണ്ടില്‍ ജനിച്ച കാതറിന്‍ 2015 ല്‍ അയര്‍ലന്റിന്റെ പൗരത്വമെടുത്തു. നാല് ഏകദിനങ്ങളിലും നാല് ട്വന്റി20യിലും അയര്‍ലന്റിന് കളിച്ചിട്ടുണ്ട്. നിരവധി പാക്കിസ്ഥാന്‍ ബൗളര്‍മാരെ, പ്രത്യേകിച്ചും ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ദീപക് ചഹറിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Latest News