രണ്ട് ലോകകപ്പ്, രണ്ട് അട്ടിമറി; ഡച്ചിന് ഇത് ആവര്‍ത്തനം

ധര്‍മശാല - തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്റ്‌സ് മുട്ടുകുത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും നെതര്‍ലാന്റ്‌സ് ഇതേ ടീമിനെതിരെ അട്ടിമറി വിജയം നേടിയിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന ആ മത്സരത്തില്‍ തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമിലെ എട്ടു പേര്‍ ധര്‍മശാലയിലും പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു.  
ചെയ്‌സ് ചെയ്ത് ജയിക്കുക എന്നും ദക്ഷിണാഫ്രിക്കക്ക് വെല്ലുവിളിയാണ്. അവസാനമായി ഓസീസിനെതിരെ രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ അവര്‍ 123 റണ്‍സിന് തോറ്റു. ഏറ്റവുമൊടുവില്‍ ചെയ്‌സ് ചെയ്ത് ജയിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്, അത് നെതര്‍ലാന്റ്‌സിനെതിരെയായിരുന്നു. അന്ന് 190 റണ്‍സ് മാത്രമാണ് പിന്തുടര്‍ന്നത്. അവസാനമായി ഇരുനൂറിലേറെ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് വെസ്റ്റിന്‍ഡീസിനെതിരെയാണ്. 

Latest News