മലപ്പുറം സ്‌കൂള്‍  സുബ്രതൊ കപ്പ് ക്വാര്‍ട്ടറില്‍ 

ന്യൂദല്‍ഹി - മലപ്പുറം അത്താണിക്കലിലെ എം.ഐ.സി ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ അറുപത്തിരണ്ടാമത് സുബ്രതൊ കപ്പ് സ്‌കൂള്‍ ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ചണ്ഡീഗഢിലെ സെക്ടര്‍ 37 ബി ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 
മലപ്പുറം സ്‌കൂള്‍ മുന്‍ ചാമ്പ്യന്മാരായ ബംഗ്ലാദേശ് ക്രീഡ ശിക്ഷാ പ്രിത്ഷ്ഠാനെ 4-2 ന് തോല്‍പിച്ചു. അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാംഗിലെ രാമകൃഷ്ണ മിഷന്‍ സ്‌കൂളിനെയാണ് ചണ്ഡിഗഢ് സ്‌കൂള്‍ തോല്‍പിച്ചത്. ലക്ഷദ്വീപ് അമീനിയിലെ ശഹീദ് ജവാന്‍ മുത്തുക്കോയ തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂള്‍ പ്രി ക്വാര്‍ട്ടറില്‍ പുറത്തായി.
 

Latest News