റൊണാള്‍ഡിഞ്ഞൊ കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത - ദുര്‍ഗ പൂജക്ക് ഒരുങ്ങുന്ന കൊല്‍ക്കത്തയുടെ ആഘോഷ ലഹരിയിലേക്ക് ബ്രസീലിയന്‍ ഫുട്‌ബോള്‍ രോമാഞ്ചം റൊണാള്‍ഡിഞ്ഞൊ വിമാനമിറങ്ങി. മാന്ത്രിക സ്പര്‍ശം കൊണ്ട് ഫുട്‌ബോള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ റൊണാള്‍ഡിഞ്ഞോയെ സ്വകാര്യ സംരംഭകരാണ് കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നത്. രാജര്‍ഹട്ടിലെ മെര്‍ലിന്‍ റൈസില്‍ റോണാള്‍ഡിഞ്ഞോസ് ആര്‍10 അക്കാദമി താരം ഉദ്ഘാടനം ചെയ്തു. 
ഞായറാഴ്ച രാത്രിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റൊണാള്‍ഡിഞ്ഞൊ നഗരത്തിലെത്തിയത്. സെയ്ന്റ് സേവ്യേഴ്‌സ് കോളേജിലും നിരവധി ക്ലബ്ബുകളിലും താരം ആരാധകരുമായി കൂടിക്കാഴ്ച നടത്തും. രണ്ടു തവണ ഫിഫ പ്ലയര്‍ ഓഫ് ദ ഇയറായ റൊണാള്‍ഡിഞ്ഞൊ 2002 ല്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്നു.

Latest News