ധാക്ക - ലോകകപ്പ് ക്രിക്കറ്റ് റിപ്പോര്‍്ട്ട് ചെയ്യാനെത്തിയ ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാന്‍ സുരക്ഷാ ജീവനക്കാരെ വിളിച്ച ഓപണര്‍ ലിറ്റന്‍ ദാസ് മാപ്പ് ചോദിച്ചു. ലോകകപ്പില്‍ കളിച്ച മൂന്നു കളിയില്‍ രണ്ടും തോറ്റെങ്കിലും ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ബംഗ്ലാദേശ്. ഇത്തരമൊരു സംഭവം തന്റെ മാധ്യമജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് സീനിയര്‍ ബംഗ്ലാദേശി സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഉത്പല്‍ ഷുവ്‌റൊ കുറ്റപ്പെടുത്തി. ആ സമയത്തെ ആവേശത്തില്‍ സംഭവിച്ചു പോയതാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഓപണര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മൂന്നു കളിയില്‍ ലിറ്റന്‍ 89 റണ്‍സ് മാത്രമാണെടുത്തത്. ജന്മദിനത്തില്‍ ന്യൂസിലാന്റിനെ നേരിട്ട ലിറ്റന്‍ ആദ്യ പന്തില്‍ പുറത്തായി. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 76 റണ്‍സ് നേടി. 19 ന് പൂനെയില്‍ ഇന്ത്യയുമായാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.






