ആളില്ലാ സ്റ്റേഡിയത്തില്‍ ആഞ്ഞുവീശി മണല്‍ക്കാറ്റ്

ലഖ്‌നൗ - അര ലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന എകാന എ.ബി വാജ്‌പേയി സ്റ്റേഡിയത്തില്‍ ലോകകപ്പ് മത്സരത്തിനിടെ കനത്ത മണല്‍ക്കാറ്റ്. ബാനറുകളും തമ്പുകളും മറ്റും തകര്‍ന്നുവീണു. ബാനറുകള്‍ പൊക്കിനിര്‍ത്താനായി കെട്ടിയുയര്‍ത്തിയ സ്റ്റാന്‍ഡുകളൊക്കെ തകിടം മറിഞ്ഞു. മണല്‍ക്കാറ്റും മഴയും കാരണം പലതവണ കളി നിര്‍ത്തിവെക്കേണ്ടി വന്നു. 
സ്റ്റേഡിയം ഏതാണ്ട് പൂര്‍ണമായി കാലിയായിരുന്നുവെന്നത് ഒരര്‍ഥത്തില്‍ ഭാഗ്യമായി. മൂവായിരത്തോളം പേര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. 
 

Latest News