Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ തമിഴ്‌നാട്ടില്‍ നിന്ന് 232 പേര്‍

തൂത്തുക്കുടി- ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശാസ്ത്രജ്ഞരുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിഒസി കോളേജിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. സെല്‍വം ഇടം നേടി. ഒക്ടോബര്‍ നാലിന് എല്‍സെവിയറും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും പ്രസിദ്ധീകരിച്ച പട്ടികയിലാണ് അദ്ദേഹം സ്ഥാനം പിടിച്ചത്. ആഗോള തലത്തില്‍ 84,658-ാം റാങ്കാണ് സെല്‍വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കായ 1,23,040 ഉം 2021 ലെ 1,78,847 ഉം ആയിരുന്നത് ഇക്കുറി മെച്ചപ്പെടുത്തി.

എല്‍സെവിയര്‍ പുറത്തിറക്കിയ പട്ടികയില്‍ എല്ലാ മേഖലകളില്‍ നിന്നും 210,198 ശാസ്ത്രജ്ഞരെയാണ് തെരഞ്ഞെടുത്തത്. ഇവരില്‍ 4,635 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഗവേഷകരെ 22 ശാസ്ത്ര മേഖലകളിലും 174 ഉപമേഖലകളിലും തരംതിരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

2013നും 2022നും ഇടയില്‍ 36കാരനായ ഡോ. എസ്. സെല്‍വം ഭൂമി, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളില്‍ പ്രസിദ്ധീകരിച്ച 87 ഗവേഷണ പ്രബന്ധങ്ങളാണ് എല്‍സെവിയര്‍ പരിഗണിച്ചത്. 99,567 സ്ഥാനങ്ങളില്‍ 1,053-ല്‍ സെല്‍വം എത്തി. പരിസ്ഥിതി ശാസ്ത്രം, ജിയോകെമിസ്ട്രി, ജിയോഫിസിക്സ് എന്നീ വിവിധ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച 87 ഗവേഷണ പ്രബന്ധങ്ങളില്‍ മൂന്ന് പ്രബന്ധങ്ങളുടെ ഏക രചയിതാവും 31 പ്രബന്ധങ്ങളുടെ ആദ്യ രചയിതാവുമാണ് സെല്‍വം. 549 ഉദ്ധരണികളോടെ, യുവ ശാസ്ത്രജ്ഞന്‍ 2.9202 സി-സ്‌കോര്‍ നേടി.

11 തമിഴ്നാട് സംസ്ഥാന സര്‍വകലാശാലകളിലായി 89 ഗവേഷകരും സംസ്ഥാനത്തെ 17 ഡീംഡ് സര്‍വകലാശാലകളില്‍ നിന്ന് 143 പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (വിഐടി) 50 ശാസ്ത്രജ്ഞരും എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് 26 പേരും ശാസ്ത്ര എന്നറിയപ്പെടുന്ന ഷണ്‍മുഖ ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി ആന്റ് റിസര്‍ച്ച് അക്കാദമിയില്‍ നിന്ന് 11 പേരും ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എട്ട് പേരും പട്ടികയില്‍ ഇടം നേടി. കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസില്‍ നിന്ന് ആറ്, ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതവും സത്യബാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കര്‍പ്പഗം, അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, ചെട്ടിനാട് അക്കാദമി ഓഫ് റിസര്‍ച്ച് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും പട്ടികയിലുണ്ട്. കൂടാതെ എഡ്യൂക്കേഷന്‍ (കെയര്‍), ബി എസ് അബ്ദുല്‍ റഹ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, രാമചന്ദ്ര മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് രണ്ട് പേരും ഇടംപിടിച്ചു.

സംസ്ഥാന സര്‍വ്വകലാശാലകളില്‍ ഗിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റി 20 ശാസ്ത്രജ്ഞരെയും ഭാരതിയാര്‍ യൂണിവേഴ്സിറ്റി 18ഉം അളഗപ്പ യൂണിവേഴ്സിറ്റി 11ഉം അണ്ണാമലൈ യൂണിവേഴ്സിറ്റി 10ഉം ശാസ്ത്രജ്ഞരെ സംഭാവന ചെയ്തു.

Latest News