ശ്രീലങ്കന്‍ ക്യാപ്റ്റന് പരിക്ക്, ലോകകപ്പില്‍ നിന്ന് പുറത്ത്

ലഖനോ - ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായി. പാക്കിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിക്കിടയിലാണ് ഷാനകക്ക് തുടയില്‍ പരിക്കേറ്റത്. ചാമിക കരുണരത്‌നയെ പകരം ടീമിലുള്‍പെടുത്തി. മൂന്നാഴ്ചയെങ്കിലുമെടുക്കും ഷാനകയുടെ പരിക്ക് ഭേദമാവാന്‍. ഓള്‍റൗണ്ടറാണ് ചാമിക. 
നിലവിലെ വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസായിരിക്കും ഇനി ടീമിനെ നയിക്കുക. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത കളി. ചാമിക ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ കളിയും ശ്രീലങ്ക തോറ്റിരുന്നു. 
 

Latest News