വീട്ടിലേക്ക് കൊണ്ടുവന്ന യുവതി സ്വര്‍ണവും പണവും ഐഫോണും കവര്‍ന്നു; ശരിക്കും കൊള്ള

ഗുരുഗ്രാം- ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി വീട്ടിലെത്തി യുവാവിനെ കൊള്ളയടിച്ചു. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് യുവതി കടന്നുകളഞ്ഞത്.
ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴി പരിചയപ്പെട്ട യുവതി തന്റെ ഐഫോണ്‍ 14 പ്രോ, 10,000 രൂപ, സ്വര്‍ണ്ണ ചെയിന്‍ എന്നിവ മോഷ്ടിച്ച ശേഷം അപ്രത്യക്ഷയായെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് 1.78 ലക്ഷം രൂപ പിന്‍വലിച്ചുവെന്നും യുവാവ് പരാതിപ്പെട്ടു. ഗുരുഗ്രാം സെക്ടര്‍ 29 പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഡി.എല്‍.എഫ് ഫേസ് 4 ലെ താമസക്കാരനായ രോഹിത് ഗുപ്ത ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പില്‍ സാക്ഷി എന്ന പായല്‍ എന്ന യുവതിയെയാണ് പരിചയപ്പെട്ടത്.  രാത്രി 10 മണിയോടെ യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ച യുവതി സെക്ടര്‍ 47ലെ ഡോക്ക്‌യാര്‍ഡ് ബാറില്‍ നിന്ന് തന്നെ കൊണ്ടുപോകാമോ എന്ന് ചോദിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

യുവതിയെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ തമാസ സ്ഥലത്ത് മദ്യപിക്കാന്‍ പദ്ധതിയിട്ടതിനാല്‍ അടുത്തുള്ള കടയില്‍ കുറച്ച് മദ്യം വാങ്ങി. അടുക്കളയില്‍ നിന്ന് കുറച്ച് ഐസ് കൊണ്ടുവരാന്‍ യുവതി ആവശ്യപ്പെട്ടുവെന്നും അപ്പോഴാണ് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നും സംശയിക്കുന്നതായി യുവാവ് പറഞ്ഞു. പുലര്‍ച്ചെയാണ് ഉണര്‍ന്നതെന്നും അത്രക്കും ശക്തമായ മയക്കുമരുന്നാണ് ചേത്തതെന്നും ഇയാള്‍ പറയുന്നു.
പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് തന്റെ ഐഫോണ്‍ 14 പ്രോയും 10,000 രൂപയും സ്വര്‍ണ ചെയിനും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ നിന്ന് 1.78 ലക്ഷം രൂപ പിന്‍വലിച്ചതായും കണ്ടെത്തി.
ദല്‍ഹി സ്വദേശിനിയാണെന്നും  ഗുരുഗ്രാമില്‍ അമ്മായിയുടെ കൂടെയാണ് താമസമെന്നുമാണ്  യുവതി പറഞ്ഞിരുന്നതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

 

Latest News