കേരളം 6-ജമ്മുകശ്മീര്‍ 1
ഫറ്റോര്‍ഡ - സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ മത്സരത്തില്‍ കേരളം ഒന്നിനെതിരെ അര ഡസന്‍ ഗോളുകള്‍ക്ക് ജമ്മുകശ്മീരിനെ തകര്‍ത്തു. ആദ്യ കളിയില്‍ ഗുജറാത്തിനെ 3-0 ന് കേരളം തോല്‍പിച്ചിരുന്നു.
എട്ടാം മിനിറ്റില്‍ ജിതിനാണ് സ്‌കോറിംഗ് തുടങ്ങിവെച്ചത്. അഞ്ചു മിനിറ്റിനു ശേഷം ബുള്ളറ്റ് ഹെഡറിലൂടെ സജീഷും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒറ്റക്ക് മുന്നേറി മുഹമ്മദ് ആശിഖും സ്‌കോര്‍ ചെയ്തു. 54ാം മിനിറ്റില്‍ ജിതിന്‍ തന്റെ രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ഫൈസലിലൂടെ ജമ്മുകശ്മീര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. അറുപത്താറാം മിനിറ്റില്‍ അബ്ദുറഹീമും എഴുപത്തഞ്ചാം മിനിറ്റില്‍ രിസ്‌വാന്‍ അലിയും വിജയം കെങ്കേമമാക്കി.
തുടക്കം മുതല്‍ കേരളത്തിന്റെ ആക്രമണമായിരുന്നു.
ഇഞ്ചുറി ടൈമിന്റെ ഒമ്പതാം മിനിറ്റില്‍ ഗുജറാത്തിനെതിരെ ഗോവ സമനില നേടി (1-1). അമ്പത്തെട്ടാം മിനിറ്റില്‍ ചുന്‍സാബ ബരിയാമിലൂടെ ഗുജറാത്ത് ലീഡ് നേടിയിരുന്നു. ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ബാക്കിയിരിക്കെ ജോബേണ്‍ കാര്‍ഡോസോയാണ് തിരിച്ചടിച്ചത്. കേരളത്തിന് ആറ് പോയന്റുണ്ട്. ഗോവക്കും ഗുജറാത്തിനും നാലു വീതവും. കശ്മീരിന് മൂന്നു പോയന്റാണ്. ഞായറാഴ്ച ഛത്തിസ്ഗഢിനെതിരെയാണ് കേരളത്തിന്റെ അടുത്ത കളി.






