ന്യൂസിലാന്റ്xബംഗ്ലാദേശ്
ചെന്നൈ, വെള്ളി രാവിലെ 11.30
ചെന്നൈ - ദീര്‍ഘനാളത്തെ പരിക്കിനു ശേഷം കെയ്ന്‍ വില്യംസന്‍ ക്യാപ്റ്റന്റെ തൊപ്പി ഏറ്റെടുക്കുന്നതോടെ ലോകകപ്പില്‍ ഹാട്രിക് ജയത്തിനായി ന്യൂസിലാന്റ്. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലാന്റ്‌സിനെയും സ്ഥിരം ക്യാപ്റ്റനില്ലാതെ കിവീസ് തോല്‍പിച്ചത് ഏതാണ്ട് അനായാസമായാണ്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെയാണ് മത്സരം. ഇംഗ്ലണ്ടിനോട് തോറ്റ ക്ഷീണത്തിലാണ് ബംഗ്ലാദേശ്.
മാര്‍ച്ചില്‍ ഐ.പി.എല്ലിനിടെ പരിക്കേറ്റ വില്യംസന് ലോകകപ്പില്‍ പങ്കെടുക്കാനാവുമോയെന്ന് പോലും സംശയമായിരുന്നു. ലോകകപ്പ് ടീമില്‍ സ്ഥാനം പിടിച്ചതു തന്നെ അദ്ഭുതമാണെന്നും ആദ്യ മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും വില്യംസന്‍ പറഞ്ഞു. റഗ്ബി ലോകകപ്പില്‍ ശനിയാഴ്ച ഫ്രാന്‍സിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുന്ന ന്യൂസിലാന്റിന്റെ ഓള്‍ ബ്ലാക്ക് ടീമാണ് തങ്ങള്‍ക്ക് പ്രചോദനമെന്ന് വില്യംസന്‍ പറഞ്ഞു. റഗ്ബിയില്‍ മൂന്നു തവണ ലോക ചാമ്പ്യന്മാരായ ന്യൂസിലാന്റിന് ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് നേടാനയിട്ടില്ല. കഴിഞ്ഞ തവണ ബൗണ്ടറിക്കണക്കിലാണ് അവര്‍ക്ക് കിരീടം നഷ്ടപ്പെട്ടത്. ന്യൂസിലാന്റിന്റെ ഒന്നാം നമ്പര്‍ സ്‌പോര്‍്ട്‌സ് റഗ്ബിയാണ്.






