ന്യൂദല്‍ഹി - 2016 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടാന്‍ ഏഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്കുകാരായ ടീമുകള്‍ യാത്ര തുടങ്ങുന്നു. വ്യാഴാഴ്ചയും അടുത്ത ചൊവ്വാഴ്ചയുമായി നടക്കുന്ന ഹോം ആന്റ് എവേ മത്സരങ്ങളില്‍ ഏറ്റവും താഴെത്തട്ടിലുള്ള 20 ടീമുകളാണ് മത്സരിക്കുക. ജയിക്കുന്ന പത്ത് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറും. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കഷ്ടിച്ച് യോഗ്യത നേടിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്xമംഗോളിയ, മാലദ്വീപ്xബംഗ്ലാദേശ്, സിംഗപ്പൂര്‍xഗുവാം, യെമന്‍xശ്രീലങ്ക, മ്യാന്മര്xമക്കാവു, കംബോഡിയxപാക്കിസ്ഥാന്, ചൈനീസ് തായ്പെയ്xതിമൂര്‍, ഇന്തോനേഷ്യxബ്രൂണയ്, ഹോങ്കോംഗ്xഭൂട്ടാന്, നേപ്പാള്‍xലാവോസ് എന്നിങ്ങനെയാണ് മത്സരങ്ങള്‍. അഫ്ഗാനിസ്ഥാനോ മംഗോളിയയോ ആയിരിക്കും ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എ-യിലേക്ക് മുന്നേറുക. ഖത്തറും കുവൈത്തുമാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
അഫ്ഗാനിസ്ഥാന്റെ ഹോം മത്സരം താജിക്കിസ്ഥാനിലാണ്. യെമനും ശ്രീലങ്കയും തമ്മിലുള്ള കളിക്ക് സൗദി അറേബ്യ വിരുന്നൊരുക്കും. ശ്രീലങ്കയാണ് ഏഷ്യയിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം, ഫിഫയുടെ 207 അംഗങ്ങളില്‍ 202ാമത്.






