ന്യൂദല്‍ഹി - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ബാഡ്മിന്റണ്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. കരിയറിലാദ്യമായാണ് ഇരുവരും ലോക ഒന്നാം നമ്പറാവുന്നത്. ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ദിയാന്തൊ ജോഡിയെയാണ് അവര്‍ മറികടന്നത്. ഈ വര്‍ഷം സ്വാ-ചി സഖ്യം ഉജ്വല ഫോമിലാണ്.






